8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 2, 2024
November 29, 2024
November 29, 2024
November 14, 2024
November 12, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024

കുഴല്‍പ്പണക്കടത്ത് തുടരന്വേഷണം ; കോടതിയുടെ അനുമതി വാങ്ങും

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 9:57 am

നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടി രൂപ കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലില്‍ പൊലീസ് തുടരന്വേഷണം ഉടന്‍ തുടങ്ങും. അന്വേഷണാനുമതിക്കായി തിങ്കളാഴ്‌ച കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. ഉടൻ അനുമതി ലഭിക്കുമെന്നാണ്‌ സൂചന.

കൊടകരയിൽവച്ച്‌ കുഴൽപ്പണം കവർന്നകേസ്‌ അന്വേഷിച്ച ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ്‌ തുടരന്വേഷണ ചുമതല. സ്പെഷ്യൽ പ്രോസിക്യൂട്ടർ എം കെ ഉണ്ണിക്കൃഷ്‌ണനുമായി അന്വേഷണ ഉദ്യോഗസ്ഥൻ വി കെ രാജു ഞായർ രാത്രി കൂടിക്കാഴ്ച നടത്തി. നിർണായക വെളിപ്പെടുത്തലുകളാണ്‌ സതീശ്‌ നടത്തിയത്‌. തൃശൂർ ബിജെപി ഓഫീസിൽ ആറു ചാക്കുകളിലായി 9 കോടി രൂപ എത്തിയെന്നും കുഴൽപ്പണം കടത്തിയ ധർമരാജനെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാപ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ എന്നിവർ പരിചയപ്പെടുത്തിയെന്നുമാണ്‌ സതീശ്‌ പറഞ്ഞത്‌.

ജില്ലാ ട്രഷറർ സുജയസേനനും ധർമരാജനും കൂടെയുള്ളവരും ചേർന്നാണ്‌ പണച്ചാക്ക്‌ ഓഫീസിനുമുകളിലേക്ക്‌ കയറ്റിയത്‌.പണം കെട്ടുകളിലാക്കി മേശപ്പുറത്ത്‌ വയ്‌ക്കുന്നത്‌ കണ്ടതായും വെളിപ്പെടുത്തി.നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 41.4 കോടിയും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 12 കോടിയും കുഴൽപ്പണം ഇറക്കിയതായി കവർച്ചാ കേസ്‌ അന്വേഷിച്ച സംഘം കണ്ടെത്തിയിരുന്നു.കള്ളപ്പണമിടപാട്‌ അന്വേഷിക്കാൻ കേരള പൊലീസിന്‌ കഴിയില്ല.അതിന്‌ ചുമതലപ്പെട്ട ഇഡിക്കും ഇൻകം ടാക്‌സ്‌ വിഭാഗത്തിനും റിപ്പോർട്ട്‌ അയച്ചിരുന്നു.എന്നാൽ നടപടിയുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.