പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ മികച്ച മുന്നേറ്റം. അറ്റ്ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആദ്യപരീക്ഷണഘട്ടത്തിൽ ഏകദേശം 90 ശതമാനത്തിലധികം ഫലം നൽകിയ മരുന്നുകൾ രണ്ടാംഘട്ടത്തിലും മികവുനിലനിർത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്.
എലികളിലടക്കം നടത്തിയ പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടർന്നാണ് ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യഘട്ടത്തിൽ 96 പുരുഷന്മാരാണ് പങ്കെടുത്തത്. 28 ദിവസം നിത്യേന 200 എം ജി മരുന്നു കഴിച്ചവരിൽ കഴിക്കാതിരുന്നവരെക്കാൾ ബീജാണുക്കളുടെ എണ്ണം കുറവായിരുന്നു. പ്രതിദിനം 400 എം ജി മരുന്നു കഴിച്ചവരി ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
മരുന്നുപയോഗിച്ചവർക്ക് പറയത്തക്ക പാർശ്വഫലങ്ങൾ ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതൽ ആളുകളിൽ ഈ ഘട്ടത്തിൽ പരീക്ഷണം നടത്തി. ഇതും മുകച്ച ഫലമാണെങ്കിൽ മൂന്നാംഘട്ടത്തിലേക്കും പിന്നാലെ ഗുളിക വിപണിയിലെത്തുമെന്നും ഗവേഷകര്‍ അറിയിച്ചു.
English summary; Contraceptive pill for men
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.