കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കോവിഡ് മൂലമുള്ള അവധി ദിനങ്ങളിലെ ശമ്പളം നൽകാൻ ധനവകുപ്പിന്റെ ഉത്തരവ്. ഈ മാസത്തെ ശമ്പളബില്ലുകൾ ഇലക്ട്രോണിക് രൂപത്തിൽ സമർപ്പിക്കാനും തീരുമാനമായി. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ട്രഷറികൾ മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. സർക്കാരിന്റെ അടിയന്തര പേമെന്റുകൾക്കും വ്യക്തികളുടെ ഒഴിച്ചു കൂടാനാകാത്ത പേമെന്റുകൾക്കുമായാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. കാസർകോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ ജില്ലാ ട്രഷറി മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ. ഈ മാസം അവസാനം വരെ ഈ നിയന്ത്രണം നിലനിൽക്കും.
English Summary: contract employees get salary soon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.