October 1, 2022 Saturday

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം; കെജിഒഎഫ് മാർച്ചും ധർണയും നാളെ

Janayugom Webdesk
July 21, 2022 8:45 am

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 22ന് സംസ്ഥാന വ്യാപകമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ (കെജിഒഎഫ്) മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം, അർഹതപ്പെട്ട പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്ക് കരിയർ അഡ്വാൻസ്മെന്റ് സ്കീം അനുവദിക്കണം, ഡിഎ കുടിശിക അനുവദിക്കണം, ലീവ് സറണ്ടർ പുനഃസ്ഥാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലാ കേന്ദ്രങ്ങളില്‍ മാർച്ചും ധർണയും നടത്തുന്നത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന മാര്‍ച്ച് സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാർ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ വിവിധ നേതാക്കൾ പങ്കെടുക്കും.

Eng­lish summary;Contributory pen­sion should be with­drawn; KGOF march

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.