സംസ്ഥാനത്ത് 33 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.പുതിയതായി കൊച്ചിയിൽ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ആളുകളിലേക്ക് വൈറസ് ബാധ പകരാതെയിരിക്കാൻ കടുത്ത ജാഗ്രത നിർദ്ദേശമാണ് ഭരണകൂടം കൈക്കൊള്ളുന്നത്. പൊതുയിടങ്ങളിലും നിരീക്ഷണത്തിൽ കഴിയുന്നവരിലും കൃത്യമായ രീതിയിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കൃത്യമായ രീതിയിലുള്ള നിയന്ത്രണവും പരിപാലനത്തിലൂടെയുമാണ് സർക്കാർ കാര്യങ്ങൾ മുന്നോട് കൊണ്ട് പോകുന്നത്.സംസ്ഥാന സർക്കാർ ഏതൊക്കെ മേഖലയിലാണ് നിയന്ത്രണങ്ങൾ ഏർപെടുത്തിയതെന്ന് അറിയാം;
സർക്കാർ ഓഫീസുകളിലെ ജീവനക്കരുടെ എണ്ണം പകുതിയാക്കൻ തീരുമാനം.ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതിയെന്ന് നിർദേശം. ഓഫീസിലെത്താത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഇതു പ്രകാരം മാർച്ച് 31 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കും. അതായത് ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുകയില്ല.
ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും ഭക്തർക്ക് വിലക്കേർപ്പെടുത്തി. ഗുരുവായൂരിൽ നാളെ മുതൽ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം, കൃഷ്ണനാട്ടം, വാഹനപൂജ, ചുറ്റുവിളക്ക് എന്നിവ ഉണ്ടാകില്ല. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകളും നടക്കുന്നതാണെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയുടെ തിയ്യതികള്‍ പിന്നീട് അറിയിക്കും.ശബരിമല ഉത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ. ഈ മാസം ആരംഭിക്കുന്ന തിരുവുല്‍സവത്തിനു തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. ഉല്‍സവത്തിന്‍റെ ഭാഗമായി പത്തു ദിവസത്തേക്കാണ് നട തുറക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ എട്ടിനു പമ്പാ തീരത്തുനടക്കുന്ന ആറാട്ടിനും തീര്‍ഥാടകര്‍ക്കു പ്രവേശനമുണ്ടാകില്ല.
കൊറോണ നിയന്ത്രങ്ങളുടെ ഭാഗമായി ജനശതാബ്ദി, മലബാര്‍, ഇന്‍റര്‍സിററി എക്സ്പ്രസുകള്‍ക്ക് പുറമേ 16 പാസഞ്ചര്‍ മെമു ട്രെയിനുകള്‍ റദ്ദാക്കി. ഇരു ദിശകളിലേയ്ക്കമുളള കൊച്ചുവേളി മംഗളുരു –അന്ത്യോദയ എക്സ്പ്രസുകളും റദ്ദാക്കി.
കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു. അടക്കാത്ത അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മുടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കല്‍ സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡ് എന്നിവയാണ് പൂര്‍ണമായി അടച്ചത്.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ തീരുമാനം. സര്‍വ്വകലാശാല പരീക്ഷകളും മാറ്റി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.വൈറസിന്റെ സാമൂഹിക വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ യോഗത്തില്‍ തീരുമാനമായത്. പുതിയ തീയതി പിന്നീട് അറിയിക്കും. ഇനി മൂന്ന് പരീക്ഷകള്‍ മാത്രമാണ് എസ്എസ്എല്‍എസി, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ നടക്കാനുണ്ടായിരുന്നത്. കൂടാതെ 8,9 ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു.കേരള യൂണിവേഴ്സിറ്റി, എംജി സർവകലാശാലകളും കൊറോണയെ തുടർന്ന് മാറ്റി.
ENGLISH SUMMARY: Control to various sectors in Kerala due to corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.