ഡ്രോണുകള്‍ക്ക് നിയന്ത്രണം

Web Desk
Posted on August 28, 2018, 3:17 pm

ന്യൂഡല്‍ഹി: ആകാശകാഴ്ചകള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് നിയന്ത്രണം. രണ്ട് കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നയം.  ഡിസംബര്‍ മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്നാല്‍ സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് ഇത് ബാധകമല്ല.

അതീവ സുരക്ഷാ മേഖ ലകളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് സുരക്ഷാ ഭീക്ഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.  വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിര്‍ത്തി, സംസ്ഥാന സെക്രട്ടറിയേറ്റ് പരിസരം, സേനാ കേന്ദ്രങ്ങള്‍, മറ്റ് സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഡ്രോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലൈസന്‍സിന് അപേക്ഷിക്കുന്നതിനായി 18 വയസ് പൂര്‍ത്തിയായിരിക്കണം. ഇംഗ്ലീഷ് പരിജ്ഞാനം, 10 ക്ലാസ് വിദ്യഭ്യാസ യോഗ്യത എന്നിവ ആവശ്യമാണ്.