നിർമ്മാണ സാമഗ്രികളുടെ അമിതവില നിയന്ത്രിക്കുക:എഐടിയുസി

Web Desk
Posted on May 15, 2020, 10:40 am

കോവിഡിന്റെ പാശ്ചാത്തലത്തിൽ സിമൻറ്, മെറ്റൽ,എം സാൻറ്റ്, എന്നീ സാമഗ്രികളുടെ വില അമിതമായി വർദധിച്ചിരിക്കുന്നു. ലൊക്ഡൗണിൽ കെട്ടിക്കിടക്കുന്ന സ്റ്റോക്കുകൾക്ക് പോലും നിർമ്മാണ സാമഗ്രികൾക്ക് വില വർധിപ്പിച്ചു കൊണ്ട്, ഉപഭോക്താക്കളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. മെറ്റൽ ഉൽപ്പന്നങ്ങൾ ക്ക് അടിക്ക് 5രൂപ മുതൽ 15രൂപ വർദ്ധിച്ചിരിക്കുന്നു. എം സാൻറ്റിന്റെ വില അടിക്ക് 35രൂപ ഉണ്ടായിരുന്നത് 60–65രൂപയായി വർധിച്ചു. സിമൻറ്റിൻെ വില ചാക്കിന് 40രൂ-70രൂപ വരെ വർധിച്ചിരിക്കുന്നു. നിർമ്മാണമേഖല സ്തംഭനത്തിലേക്ക് വഴി തെളിയിക്കുന്ന കെട്ടിടസാമഗ്രികളുടെ വില വർധന തടഞ്ഞു കൊണ്ട്, നിയൻത്രിതവിലക്ക് വിൽപ്പന നടത്തുന്നതിനാവശൃമായ അടിയന്തര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ കമ്മിറ്റി ആവശൃപ്പെട്ടു.

ലൊക്ഡൗണിൽ തൊഴിലില്ലാതെ പ്രയാസത്തിലകപ്പെട്ട നിർമ്മാണ തൊഴിലാളി കൾക്ക് അനുവദിച്ച 1000രൂപ ലഭിക്കാത്ത മുഴുവൻ തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിന് ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ അടിയന്തര മായീ നടപടികൾ കൈക്കൊള്ളുവാൻ യോഗം ആവശൃപ്പെട്ടു.ഫെഡറേഷൻ ജന.സെക്രട്ടറി വിജയൻ കുനിശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമനിധി ബോർഡ് മെബർ സി.പി.മുരളി, കെ.വി.കൃഷ്ണൻ, കെ.സി.ജയപാലൻ, ഡി.അരവിന്ദൻ, സി.സുന്ദരൻ, എം.എ.റസാഖ്, തങമണി വാസൃദേവൻ, സി.വി.ശശി, ശ്രീകുമാർ, എന്നിവർ സംസാരിച്ചു.

ENGLISH SUMMARY: con­trol the price of essen­tial com­modi­ties: aituc