July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ഇന്ത്യ വിട്ട വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ കാണാനില്ലെന്ന് പരാതി

Janayugom Webdesk
May 25, 2021

ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യ വിട്ട വിവാദ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ കാണ്മാനില്ല. 13000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷമാണ് ഇന്ത്യ വിട്ട മെഹുല്‍ ചോക്സിയെ കരീബിയന്‍ രാജ്യമായ ആന്റ്വിഗാ ആന്റ് ബര്‍ബുഡയില്‍ വച്ചാണ് കാണാതായത്. ആന്റിഗുവന്‍ പൗരത്വമുള്ള മേഹുല്‍ ചോക്‌സി ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ 2017ല്‍ ഇവിടെ അഭയം തേടുകയായിരുന്നു. ഞായറാഴ്ച വീട്ടില്‍ നിന്ന് റെസ്റ്റോറന്റിലേക്ക് പോയ ചോക്‌സി പിന്നെ തിരിച്ചു വന്നില്ലെന്നാണ് ജോണ്‍സണ്‍ പൊയിന്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതി. 

എഫ്ഐആര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോക്സിയെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്ന് ആന്റ്വിഗാ പൊലീസ് കമ്മീഷണര്‍ ആറ്റ്ലി റോഡ്നി പറഞ്ഞു. ജനങ്ങളോട് ചോക്സിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഗസ്റ്റോൗണ്‍ ബ്രൗണ്‍ അറിയിച്ചു.ചോക്‌സിയെ കാണാതായ സംഭവത്തില്‍ കുടുംബത്തിന് ആശങ്ക ഉണ്ടെന്ന് അഭിഭാഷകന്‍ വിജയ് അഗാര്‍വാള്‍ പ്രതികരിച്ചു. ക്യൂബയില്‍ ചോക്സിക്ക് സ്വത്തുകളുള്ളതിനാല്‍ ക്യൂബയിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ENGLISH SUMMARY:Controversial busi­ness­man Mehul Chok­si miss­ing from India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.