28 March 2024, Thursday

പീഡന പരാതിയിലെ കോടതിയുടെ വിവാദ ഉത്തരവ്: കോടതി നിലപാട് ആശങ്കയുണര്‍ത്തുന്നുവെന്ന് വനിതാ കമ്മിഷൻ

Janayugom Webdesk
തിരുവനന്തപുരം
August 17, 2022 2:29 pm

ലൈംഗിക പീഡന പരാതിയില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ വനിതാ കമ്മിഷൻ. സ്ത്രീകള്‍ക്കെതിരെ ഹീനമായ അതിക്രമങ്ങള്‍ സാദൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണര്‍ത്തുന്നുവെന്ന് അധ്യക്ഷ പി സതീദേവി പറഞ്ഞു. പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമായിരുന്നുവെന്നായിരുന്നു കോടതിയുടെ വിവാദ പരാമര്‍ശം. ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും ഇത് വ്യക്തമായിട്ടുണ്ടെന്നും. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല എന്നുമാണ് ഉത്തരവിൽ പറയുന്നത്.

ഇതിനെതിരെയാണ് വനിതാ കമ്മിഷൻ പ്രതികരണവുമായെത്തിയത്. ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് ഇത് നൽകുന്നത്. ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യമാണെന്നും സതീദേവി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Con­tro­ver­sial order of the court in the harass­ment com­plaint: Wom­en’s com­mis­sion says that the court’s posi­tion is worrying
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.