August 19, 2022 Friday

Related news

August 19, 2022
August 19, 2022
August 18, 2022
August 18, 2022
August 17, 2022
August 17, 2022
August 16, 2022
August 16, 2022
August 16, 2022
August 16, 2022

കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ക്കെതിരെ വിവാദ പരാമര്‍ശം :എം കെ മുനീറിനെ തിരുത്തി പന്ന്യന്‍ രവീന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
August 3, 2022 4:01 pm

കമ്യൂണിസ്റ്റ് ആചാര്യന്മാർക്കെതിരെ വിവാദ പരാമർശങ്ങളുമായി രംഗത്തുവന്ന മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ എം കെ മുനീറിന് മറുപടിയുമായി സിപിഐ ദേശീയ കണ്‍ട്രോള്‍കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുനീറിന് പന്ന്യന്‍ മറുപടി നല്‍കിയിരിക്കുന്നത്. ലിംഗ സമത്വത്തിനെതിരെയുള്ള മുനീറിന്റെ പരാമർശങ്ങൾ വിവാദമാകുന്നതിനിടയിലാണ് കമ്യൂണിസ്റ്റ് സൈദ്ധാന്തികരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളും.

മഹാന്മാരുടെ വ്യക്തി ജീവിതത്തെ താറടിച്ചു കാണിച്ചു പ്രത്യശാസ്ത്രത്തെ ഇകഴ്ത്തിക്കാണിക്കുന്നത് അമാന്യമാണ്.എന്നു തുടങ്ങിയാണ് പന്ന്യന്‍ രവീന്ദ്രന്‍റെ പോസറ്റ് ആരംഭിക്കുന്നത്.മാർക്സിസം എന്ന പ്രത്യയശാസ്ത്രം ജനകോടികളുടെ ജീവിതത്തിന് മാർഗ്ഗ രേഖയാണ്.ലോകം ചൂഷണത്തിന്റെ ഭീകരതാണ്ഡവങൾക്കിടയിൽ ഞെരിഞ്ഞ മർന്നപ്പോൾ തൊഴിലെടുക്കുന്ന വർക്കുംഅടിമത്തത്തിന്റെ നൂകത്തിൽ കഴിയുന്നവർക്കും പ്രതീക്ഷയുടെ പ്രകാശനാളമായി പിറന്നു വീണ പ്രത്യയശാസ്ത്രമാണ് ഇത്. 1848 ലാണ് കമ്മ്യൂണിസ്റ് മാനിഫെസ്റ്റോപ്രസിദ്ധീകരിച്ചത്.അന്നുമുതൽ തന്നെ മാർക്സിസത്തിനെതിരെ ആക്രമണത്തിന്റെ വഴിവെട്ടിയിരുന്നു. ലോകസാമ്രാജ്യത്വവും ചൂഷകവർഗ്ഗവും ജർമ്മനിയിലെ പോലീസുകാരും ഭരണാധികാരി വർഗ്ഗവും ഒരേനുകത്തിൽ കെട്ടിയ കാളകളെപോലെ എതിർപ്പിന്റെ കുന്തമുനയുമായി രംഗത്തെത്തി. “യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു.

കമ്മ്യൂണിസ്റ് ഭൂതം” ഈ ആപത്ത് ചെറുക്കാൻ എല്ലാവരും ഒന്നിക്കുക എന്നാണ് അവർ ആവശ്യപ്പെട്ടത്.അന്ന് ഒരു പാട് അപവാദങ്ങൾ മാർക്സിന് നേരെ വലിച്ചെറിഞ്ഞിരുന്നു.അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ചൂഷകവർഗ്ഗമാണ് . അത് വരെ ചോദ്യം ചെയ്യാൻനാക്കുയർത്താൻ കഴിയാത്ത അടിമ ജനവിഭാഗത്തിന് പ്രത്യാശയുടെ തിരിനാളമാണ് .. മാർക്സിന്റെ പ്രത്യയശാസ്ത്രം. 72 വർഷം പഴക്കമുള്ളതും ലോക സാമ്രാജ്യത്വ ശക്തികളും അവരുടെ വാടക പ്രചാരകന്മാരും അന്ന് ചവച്ചു തുപ്പിയതുമായനാറിയ പാഴ് വസ്തുക്കൾഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ ഇരുപത്തിഒന്നാം വർഷത്തിൽ പുതിയ കണ്ടു പിടുത്തമായി അവതരിപ്പിച്ച ശ്രീ ഏം കെ മുനീർ സ്വയം പരിഹാസ്യനാവുകയാണ്. 1917 ലെ ഒക്ടോബർ സോഷ്യലിസ്റ്റു വിപ്ലവത്തിന്റെ വിജയത്തോടെ മഹാനായ ലെനിന്റെ നേതൃത്വത്തിൽ വന്ന സോവിയറ്റ് സോഷ്യലിസ്റ്റു സർക്കാറും സോവിയറ്റ് ജനതയുമാണ് ലോകത്തെ അടക്കിഭരിക്കാൻ കോപ്പുകൂട്ടിയ ഫാസിസ്റ്റു ഹിറ്റ്ലറെ തോൽപ്പിച്ചത്ഫാസിസത്തിന്റെ അകാലവിയോഗത്തിൽ ദുഖിച്ച ചൂഷക വർഗ്ഗത്തിന്റെ പേതം മുനീറിനെയും ബാധിച്ചുവോ എന്ന് സംശയിച്ചതിൽ എന്നെ കുറ്റപ്പെടുത്തരുത്.

മാന്യമായ രീതി ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് അങിനെ ചെയ്യണമെങ്കിൽ അതിനെകുറിച്ച് നന്നായി പഠിക്കണം അതിന് കഴിയാത്തവർ മാത്രമാണ് വിസർജ്യാഭിഷേകം നടത്തുക.1990ന്ശേഷം സോവിയറ്റ് യൂണിയൻ ഉൾപ്പടെയുള്ള സോഷ്യലിസ്റ്റു രാജ്യങളിലെ ഗവൺമെന്റിന്റുകളുടെ തകർച്ച കണ്ടു കയ്യടിച്ചവർ മാർക്സിസം മരിച്ചു എന്ന് പറഞ്ഞിരുന്നു.എന്നാൽ ഇന്നത്തെ ലോകത്തിന്റെ സ്ഥിതി എല്ലാവർക്കും അറിയാം.ലാററിനമേരിക്കയും, നിലവിലുള്ള സോഷ്യലിസ്റ്റു രാജ്യങളും ഒരുമിച്ച് നീങുന്ന കാഴ്ചയാണ് ലോകം കാണുന്നത്.ക്യൂബൻ പ്രസിഡന്റായിരുന്ന ഫിഡൽ കാസ്ട്രോ മാർക്സിയൻ ഐഡിയോളജിയാണ് ശരിയെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. സായുധ വിപ്ലവത്തിലൂടെ ക്യൂബയെ മോചിപ്പിച്ചത് 1959ലാണ് . ഒരുവർഷമാവുംബോൾ 1960 ലാണ് ക്യൂബ കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചത് എന്നത്ചരിത്ര സത്യം.വിയറ്റ്നാമും കംബോഡിയയും വെനിസുലയും ഉൾപ്പെടെ സോഷ്യലിസ്റ്റു ഭരണവഴിയിലേക്ക് നീങുന്നത് മാർക്സിന്റെ ഐഡിയോളജിയുടെ തണലിലാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണം മാർക്സിസ്റ്റിയൻ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണെന്നു ഇന്നേവരെ ആരും പറഞ്ഞിട്ടില്ല. അത് നടപ്പിലാക്കുന്നതിൽ കാണിച്ച പിഴവുകളാണ് കാരണമാകുന്നത്.

പ്രത്യയശാസ്ത്രം ഇല്ലാതാവണമെങ്കിൽ പകരം മെച്ചപ്പെട്ട മറ്റൊരു പ്രത്യയശാസ്ത്രം വരണം.അതുകൊണ്ട് ആ വാദഗതിക്ക് പ്രസക്തി ഇല്ലാതാകുന്നുഇതു തന്നെയാണ് മതങളുടെയും സ്ഥിതി താലിബാനിസത്തെ ഇസ്ലാം മതത്തിന്റെ പരാജയമായി കണക്കാക്കില്ല.ലോകത്തിലെ ചൂഷകശക്തികളുടെ മുഖ്യ ശത്രുക്കളാണ് ഇസ്ലാം മതവും മാർക്സിസവും കാരണം രണ്ടും ചൂഷണത്തിനെതിരെ ഏകാഭിപ്രായമുള്ളതാണ്. കമ്മ്യുണിസ്റ്റുകാർ സന്ധിയില്ലാതെ സമരം ചെയ്യുന്നവരുമാണ്.ശ്രീ മുനീർ താങ്കളുടെ വാദഗതി കൊണ്ട് ആർക്കും ഒരു നേട്ടവും ലഭിക്കില്ല. പ്രത്യയശാസ്ത്രമാകുന്ന തെളിനീർ പ്രവാഹത്തെ നാറുന്ന അഴുക്കു ജലമുപയോഗിച്ചു മലിനപ്പെടുത്താനുള്ള പാഴ് വേല താങ്കൾ അവസാപ്പിക്കണമെന്ന് വിനയപൂർവ്വം അറിയിക്കുന്നു. മാർക്സ് എന്ന മഹാന്റെ ജീവിതം പഠിക്കുവാൻ താങ്കൾ തയ്യാറാകണം.മുപ്പതാം വയസ്സിൽ കമ്മ്യൂണിസ്റ് മാനിഫെസ്റ്റോയും തുടർന്ന് മൂലധനവും ലോകത്തിന് മൂന്നിൽ അവതരിപ്പിച്ച മാർക്സിന്റെ മകന്റെ വേർപാട് എന്തു കൊണ്ടാണെന്നു താങ്കൾ അറിയണം.പനിപിടിച്ചു ഗുരുതരമായി കിടക്കുന്ന സ്വന്തം മകന് മരുന്ന് വാങിക്കൊടുക്കാൻ കയ്യിൽ കാശില്ലാത്തത കൊണ്ട് മാത്രം. മകനെ നഷ്ടപ്പെട്ട ഹതഭാഗ്യനാണ് കാറൾ മാർക്സ്.

ഒടുവിൽ ദുംഖിതയായ ഭാര്യ ജെന്നിയെ മാർക്സ് സമാധാനിപ്പിച്ചത് ഇതിനെയാണ്. ” ജെന്നീ. നിന്റെ വേദന എനിക്കുമുണ്ട് ..ഒരു മകന് മരണശയ്യയിൽ കിടക്കുംബോൾ മരുന്ന് വാങിക്കൊടുത്ത് ജീവൻ രക്ഷിക്കാൻ കഴിയാത്ത ഒരഛന്റെ ദുഖം എനിക്കുണ്ട്. പക്ഷെ നമ്മളെപ്പോലെ ലോകത്ത് ലക്ഷക്കണക്കിന് അഛനമ്മമാർക്ക് ഇത്തരം അനുഭവം ഉണ്ടാകും അവരുടെ ദുഖമോർത്ത് നമുക്കും കഴിയാം. ഇതുപോലെ ഒരവസ്ഥ ഇനിയും ആർക്കും വരാതിരിക്കാൻ വേണ്ടി നമുക്ക് പൊരുതാംമാർക്സിന്റെ ജീവിതവും ഒരു മാതൃകയാണ് പ്രിയ മുനീർ. ഇങ്ങനെയാണ് ഫെയ്സ് ബുക്ക്പോസ്റ്റ് അവസാനിക്കുന്നത്.

Eng­lish Sumam­ry: Con­tro­ver­sial remarks against com­mu­nist teach­ers: Pan­nyan Ravin­dran cor­rects MK Muneer

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.