March 28, 2023 Tuesday

Related news

March 15, 2023
March 2, 2023
February 28, 2023
February 21, 2023
February 17, 2023
February 17, 2023
January 23, 2023
January 21, 2023
December 22, 2022
December 16, 2022

സംസ്ഥാനത്ത് കൊറോണ ജാഗ്രത: ഗവർണറുടെ പൊൻമുടി യാത്ര വിവാദത്തിൽ

Janayugom Webdesk
തിരുവനന്തപുരം
March 15, 2020 10:17 pm

സംസ്ഥാനം കൊവിഡ് 1 9നെതിരേ കടുത്ത ജാഗ്രത പുലർത്തുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിയിലേക്ക് യാത്ര നടത്തിയത് വിവാദമായി. ഡോക്ടറും പൊലീസുകാരും അടക്കമുള്ള സംഘത്തിന്റെ അകമ്പടിയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്ര. കെടിഡിസിയിലും പൊൻമുടി ഗസ്റ്റ് ഹൗസിലും ആയാണ് ഗവർണർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്ന് ദിവസത്തേക്കാണ് ഗവർണറും സംഘവും പൊൻമുടിയിലുണ്ടാകുക എന്നായിരുന്നു വിവരമെങ്കിലും ഇന്ന് മടങ്ങി വരുമെന്നാണ് സൂചന.

ഭാര്യയും രാജ്ഭവനിലെ നാലു ജീവനക്കാരും ഒപ്പമുണ്ട്. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവർണറും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗവർണറുടെ പൊന്മുടി യാത്ര. കോവിഡ് ജാഗ്രതയുടെ ഭാഗമായി ജനങ്ങൾ പരമാവധി വീടുകളിൽ തുടരണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്. അനാവശ്യമായ യാത്രകളും സന്ദർശനങ്ങളും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Eng­lish Summary:controversy in gov­er­nor’s pon­mu­di visit

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.