വിവാദ ഭൂപടം:നേപ്പാൾ ബിൽ പാസാക്കി

Web Desk

കാഠ്മണ്ഡു

Posted on June 18, 2020, 10:23 pm

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍ണയിച്ച നേപ്പാളിന്റെ പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും അംഗീകാരം നല്‍കി.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര മേഖലകൾ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ഭൂപടം അംഗീകരിക്കുന്ന നിയമമാണ് പാസാക്കിയത്.

57 അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. ബില്ലിന് അധോസഭ ശനിയാഴ്ച ഐകകണ്ഠ്യേന അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ ഇനി പ്രസിഡന്റിന്റെ അംഗീകാരം മാത്രമേ ഇതിന് ലഭിക്കേണ്ടതുള്ളൂ.
അതേസമയം നേപ്പാളിന്റെ അവകാശവാദത്തിന് ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലെന്നും നീക്കം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY: Con­tro­ver­sy Map: Nepal Bill passed

YOU MAY ALSO LIKE THIS VIDEO