ബിരിയാണിയെ ചൊല്ലി വീട്ടമ്മയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലുണ്ടായ അക്രമണത്തില്‍ വീട്ടമ്മ മരിച്ചു. ഫര്‍ഗുനി ബസു(48) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരിയായ ശര്മിഷ്ട ബസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോല്‍ക്കത്തയിലെ പട്ടുലിയിലാണ് സംഭവം നടന്നത്. ഫര്ഗുനിയുണ്ടാക്കിയ ബിരിയാണി കഴിച്ച് ശര്മിഷ്ടയുടെ മകന് ഛര്‍ദിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിക്കുന്നത്. ഫര്ഗുനിയെ കെട്ടിയിട്ട് ബോധം നഷ്ടപ്പെടും വരെ മര്‍ദ്ദിക്കുകയും. തുടര്‍ന്ന് ഇവരുടെ നിലവിളി കേട്ടെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. അതേ സമയം ശര്മിഷ്ടയ്ക്ക് മാസികമായി പ്രശ്നമുണ്ടെന്ന് കുടുംബം പറയുന്നത്.
ENGLISH SUMMARY:Controversy over biryani; The housewife died in the attack
You may also like this video