September 29, 2022 Thursday

Related news

December 2, 2020
November 30, 2020
November 11, 2020
November 10, 2020
October 26, 2020
October 18, 2020
October 14, 2020
October 9, 2020
October 7, 2020
October 5, 2020

കാമുകിയെച്ചൊല്ലിയുള്ള തർക്കം; ബീച്ചിൽ യുവാവിനെ അടിച്ചു കൊന്ന കേസ്: മൂന്നുപേർ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
September 23, 2020 9:24 am

കൊച്ചി വൈപ്പിൻ കുഴിപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിൽ യുവാവിനെ അടിച്ചു കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മുനമ്പം സ്വദേശി പ്രണവാണ് മരിച്ചത്. ചെറായി സ്വദേശികളായ അമ്പാടി , ശരത്, ജിബിൻ എന്നിവരാണ് പിടിയിലായത്.

കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികൾ ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണെന്ന് റൂറൽ എസ്പി കാർത്തിക് അറിയിച്ചു. ഇന്നലെയാണ് കുഴിപ്പിള്ളി ബീച്ച് റോഡിൽ മുനമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലരയോടെയായിരുന്നു കൊലപാതകം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.