Web Desk

കൊച്ചി

March 02, 2020, 8:43 pm

സംഗീതനിശ വിവാദം; ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

Janayugom Online

കരുണ സംഗീതനിശ തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും സ്വകാര്യ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. സ്പോൺസർഷിപ്പ് തുക സംഘാടകർ പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോയെന്നും ഫ്രീ പാസുകളുടെ പേരിൽ ഏതെങ്കിലും തരത്തിൽ ഫണ്ട് തട്ടിയിട്ടുണ്ടോയെന്നും പരിശോധിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യരാണ് തട്ടിപ്പ് ആരോപണങ്ങൾ ഉയർത്തിയത്. ഇതിനെത്തുടർന്ന് വിവരാവകാശ രേഖകളും പുറത്ത് വിട്ടിരുന്നു. ടിക്കറ്റ് വച്ച് സംഘടിപ്പിച്ച ഈ പരിപാടി വൻ വിജയം ആയിരുന്നെന്നാണ് ആദ്യം ഇവർ അറിയിച്ചിരുന്നത്. ആറരലക്ഷത്തിൽ താഴെ തുക മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും സംഘാടകർ വ്യക്തമാക്കിയിരുന്നു.
2019 നവംബർ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ കൊച്ചിയിൽ നടത്തിയത്. എന്നാൽ പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും തുക കൈമാറാത്തത് വിവാദമായതിനെത്തുടർന്ന് സംഘാടകർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകുകയായിരുന്നു.

Eng­lish sum­ma­ry: Con­tro­ver­sy over music pro­gramme; Bank accounts will be checked

you may also like this video