തമിഴ് സിനിമ മേഖലയിൽ പുതിയ ചർച്ചയ്ക്ക് വഴി നയിച്ചിരിക്കുകയാണ് നടി അമലാ പോളും സംവിധായകൻ എ എൻ വിജയും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് കാരണക്കാരൻ നടൻ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയുടെ പിതാവ് അഴകപ്പൻ രംഗത്ത് വന്നിരിക്കുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നിർമ്മാതാവ് കൂടിയായ അഴകപ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ധനുഷാണ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചത്. ഇതിനു പിന്നാലെയാണ് അമല അഭിനയിക്കാൻ തയ്യാറായത്.
വിജയും അമലയും വേർപിരിഞ്ഞതിന്റെ കാരണങ്ങൾ നിരത്തി പിതാവ് ഇതിനു മുൻപും രംഗത്ത് വന്നിട്ടുണ്ട്. വിവാഹ ശേഷം അഭിനയം നിർത്താമെന്ന് വാക്ക് പാലിക്കാത്തതിൽ നിരവധി തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം തകരാൻ കാരണം അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണെന്ന് അഴകപ്പൻ വ്യക്തമാകുന്നത്.
സത്യസന്ധതയും വിശ്വസ്തതയുമാണ് ഒരു കുടുംബ ബന്ധത്തിന്റെ അടിത്തറ. അത് നഷ്ടപ്പെട്ടാൽ എല്ലാം തീർന്നു. വിവാഹബന്ധമെന്ന വ്യവസ്ഥതിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാൻ വിടുന്നില്ലെന്ന വാർത്ത തീർത്തും അസത്യമാണെന്ന് വിജയ് പറഞ്ഞു.
ധനുഷിന്റെ നായികയായി വേലയില്ലാ പട്ടധാരിയിൽ അമലയാണ് അഭിനയിച്ചത്. തന്റെ നല്ല സുഹൃത്താണ് ധനുഷെന്ന് അമല പലപ്പോഴും പറഞ്ഞിട്ടുണ്ട്.എന്നാൽ രാക്ഷൻ സിനിമ നായകൻ വിഷ്ണു വിശാലിനെ ചുറ്റിപ്പറ്റിയും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
English summary: Controversy talk about Amala Paul divorce
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.