Web Desk

ന്യൂഡൽഹി

January 31, 2020, 7:40 pm

വധശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു: പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ

Janayugom Online

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ. ഉത്തരവ് വന്നതിന് പിന്നാലെയാണ് നിർഭയയുടെ അമ്മ കോടതി മുറ്റത്ത് നിന്ന് പൊട്ടിക്കരഞ്ഞത്.

അതേസമയം വധശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വെല്ലുവിളിച്ചെന്ന് നിർഭയയുടെ അമ്മ പരാതിപ്പെട്ടു. പ്രതികളുടെ അഭിഭാഷകനായ എപി സിങാണ് വെല്ലുവിളി നടത്തിയതെന്നും നിർഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. നീതി നടപ്പാകുമെന്ന് പ്രതീക്ഷയില്ല. എന്നാൽ മകൾക്കു നീതിക്കു ലഭിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വധശിക്ഷ സ്റ്റേ ചെയ്ത് കോടതിയുടെ വിധിയുണ്ടായത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നത്. ഈ വിധിക്ക് പിന്നാലെയായിരുന്നു ആശാദേവിയുടെ പ്രതികരണം.

Eng­lish Sum­ma­ry: con­victs will nev­er be executed

YOU MAY ALSO LIKE THIS VIDEO