പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് സമീപത്തുള്ള വിറകടുപ്പില്‍ നിന്ന് തീ പിടിച്ച് ഏഴാച്ചേരി വെട്ടുവയലില്‍ സെബിന്‍(27), അമ്മ കുസുമം(67) എന്നിവര്‍ക്ക് പൊള്ളലേറ്റു. സെബിന്റെ പൊള്ളല്‍ ഗുരുതരമാണ്.ഇരുവരെയും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കളയുടെ ഒരു ഭാഗവും വയറിംഗുകളും കത്തിനശിച്ചു.
ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പാചക വാതകകുറ്റിയുടെ വാഷറും നോബും ജാമായിരിക്കുകയായിരുന്നു. ഇത് തുറക്കാന്‍ ശ്രമിച്ചപ്പോഴേക്കും വാതകം ശക്തമായി പുറത്തേക്ക് ചോര്‍ന്നു. അടുക്കളയിലെ വിറകടുപ്പില്‍ തീ കത്തുന്നുണ്ടായിരുന്നു.വാതകം ചോര്‍ന്നതോടെ തീ ആളുകയും ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയുമായിരുന്നു. സെബിന്റെ ദേഹമാകെ പൊള്ളലേറ്റു. കുസുമത്തിന്റെ തലമുടി കത്തുകയും മുഖത്ത് പൊള്ളലേല്‍ക്കുകയും ചെയ്തു.
പാലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ കെ.ആര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ സംഘം അടുക്കളയില്‍ നിന്ന് പാചക വാതക കുറ്റി മാറ്റി തീ അണച്ചു. സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ പ്രവിത്താനം ശാഖയില്‍ അസിസ്റ്റന്റ് മാനേജരാണ് സെബിന്‍. രാമപുരം പൊലീസും സ്ഥലത്തെത്തി.
English summary: cooking gas cylinder leaked and caught fire
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.