29 February 2024, Thursday

Related news

December 28, 2023
December 28, 2023
December 21, 2023
December 1, 2023
November 13, 2023
November 11, 2023
November 1, 2023
October 1, 2023
September 1, 2023
August 31, 2023

ഇരുട്ടടിയായി പാചകവാതക വില; ഗാര്‍ഹിക സിലണ്ടറിന് 25 രൂപ കൂട്ടി

Janayugom Webdesk
കൊച്ചി
August 17, 2021 8:43 am

കോവിഡ് മാഹമാരിയില്‍ ദുരിതം അനുഭവിക്കുന്ന ജനത്തിന് ഇരുട്ടടി നല്‍കി പാചകവാതകത്തിന്റേയും വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പഴത്തെ വില 866.50 രൂപയിലെത്തി. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ 150 രൂപയോളമാണ് പാചക വാതകത്തിന് വര്‍ധിപ്പിച്ചത്. ദിവസേന ഇന്ധന വില വര്‍ധിപ്പിച്ച്‌ ജനത്തെ കൊള്ളയടിക്കല്‍ തുടരുന്നതിനിടെയാണ് ഇപ്പോള്‍ പാചക വാതക വിലയും കൂട്ടുന്നത്. എണ്ണക്കമ്പനികള്‍ കൊള്ള തുടരുമ്പോള്‍ ഒന്ന് പ്രതികരിക്കുക പോലും ചെയ്യാത്ത ഭരണകൂടമാണ് രാജ്യത്തുള്ളതെന്നത് ജനത്തിന്റെ നിരാശേയറ്റുന്നതാണ്.

Eng­lish Sum­ma­ry : Cook­ing gas prices increased in India

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.