കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചു; കിട്ടിയത് പാചക വാതകം

Web Desk
Posted on January 18, 2019, 11:29 am

കാവാലം: കുടി വെള്ളത്തിനായി കുഴൽ കിണർ കുഴിച്ചപ്പോൾ വെള്ളത്തിന് പകരം കിണറ്റിൽ നിന്ന് കിട്ടിയത് വാതകം. കാവാലം പഞ്ചയത്തിലെ പത്തൻച്ചിറ സ്വദേശി രവീന്ദ്രന്റെ വീട്ടിലാണ് സംഭവം നടന്നത്. ഈ പ്രതിഭാസത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

 

24 അടി താഴ്ചയില്‍ സ്ഥാപിച്ച കുഴലില്‍ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് വാതകം പുറത്തുവന്നു തുടങ്ങിയത്. എന്നാല്‍ പുറത്ത് വരുന്ന വാതകത്തിന് പാചകവാതകത്തിന് സമമായ ഗന്ധം ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വാതകം പരന്നതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ തീപ്പെട്ടി ഉരച്ച്‌ കത്തിച്ചു നോക്കിയതോടെയാണ് പാചകവാതകം ആയിരിക്കാം എന്ന് ഉറപ്പിച്ചത്.. എന്നാല്‍ ആശങ്കയിലായ നാട്ടുകാര്‍ തീയണച്ച്‌ കുഴല്‍ അടച്ച്‌ സൂക്ഷിച്ചിരിക്കുകയാണ്. വാതകം കൂടുതല്‍ പരക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു.