Web Desk

ന്യൂഡല്‍ഹി

October 10, 2021, 11:02 pm

ഭക്ഷ്യ എണ്ണകള്‍ക്ക് വില കുതിക്കുന്നു

സംഭരണ പരിധി നിശ്ചയിച്ച് കേന്ദ്രം
Janayugom Online

ഭക്ഷ്യ എണ്ണകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സംഭരണ പരിധി ഏര്‍പ്പെടുത്തി. ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചതോടെയാണ് നടപടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാകും. ഉപഭോഗത്തിന്റെ അളവ് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായി സംഭരണ പരിധി നിശ്ചയിക്കാമെന്നും ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 

ഇറക്കുമതി തീരുവ കുറച്ചിട്ടും രണ്ട് ഭക്ഷ്യ എണ്ണകളുടെ വില കുറയാത്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സ്റ്റോക്കുകളുടെ വിവരങ്ങള്‍ നല്‍കാന്‍ മില്‍, സംഭരണ ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry : cook­ing oil prices increases

You may also like this video :