ചിലി കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍

Web Desk
Posted on June 22, 2019, 10:44 am

സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്ബോളില്‍ വിജയക്കുതിപ്പ് തുടരുന്ന ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇക്വഡോറിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ചിലി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.  കണങ്കാലിന് പരിക്കേറ്റെങ്കിലും ചിലിയെ ജയത്തിലെത്തിച്ചത്  അലക്‌സി സാഞ്ചസിന്‍റെ ഗോളാണ്.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ ഫ്യുന്‍സാലിഡ ചിലിയ്ക്കായി ആദ്യ ഗേള്‍ നേടി. എന്നാല്‍ 26ാം ഇക്വഡോറിന് ലഭിച്ച പെനാല്‍റ്റി എന്നര്‍ വലന്‍സിയക്ക് പിഴവ് കൂടാതെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇക്വാഡോറും ചിലിയും ഒപ്പത്തിനൊപ്പം.

പിന്നീട് 51ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിലൂടെ ചിലി  മുന്നിലെത്തി. ഇത് ചിലിയുടെ വിജയഗോളായി. ജപ്പാനെതിരായ മത്സരത്തിലും സാഞ്ചസ് ഗോള്‍ നേടിയിരുന്നു.

89ാം മിനിറ്റില്‍ പ്രതിരോധ താരം ഗബ്രിയേല്‍ അചിലിയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ചിലിക്ക് കൂടുതല്‍ തിരിച്ചടിയായി. ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിനായിരുന്നു ഗബ്രിയേലിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്.

ആദ്യ മത്സരത്തില്‍ യുറഗ്വായോടേറ്റ തോല്‍വിയും ഇന്നലത്തെ തോല്‍വിയും കൂടെയായപ്പോള്‍ ഇക്വഡോര്‍ കോപ്പ അമേരിക്കയില്‍ നിന്ന് ഏറെക്കുറെ പുറത്തായി.  കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ചിലി ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്.