അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്. അര്‍ജന്‍റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.
കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അര്‍ജന്‍റീനയില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ദക്ഷിണ അമേരിക്കയ‌്‌ക്ക് പുറത്ത് ടൂര്‍ണമെന്‍റ് നടത്താനുള്ള സാധ്യതകള്‍ തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേകും. അമേരിക്ക, ചിലെ, പരാഗ്വെ എന്നിവിടങ്ങളെ വേദിയായി പരിഗണിക്കുന്നുണ്ട്.
english summary;copa ‑America tournament in Argentina has been canceled
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.