കോപ്പിയടിച്ച ഐ പി എസ്സുകാരന്‍ ജാമ്യം നേടി

Web Desk
Posted on November 23, 2017, 6:11 pm

ചെന്നൈ : സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ച്  ഐപിഎസ് നേടിയ  മലയാളി സഫീർ കരീമിന് ജാമ്യം ലഭിച്ചു. ചെന്നൈയിലെ എഗ്മൂർ സെശംസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത് .

മാധ്യമങ്ങളോട് സംസാരിക്കരുത്,രാവിലെയും വൈകിട്ടും കേസ് അന്വേഷിക്കുന്ന  ഓഫിസിൽ എത്തി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത് , അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഏതു സമയത്തും ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സെപ്‌റ്റംബർ 30 നാണ് സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് സഫീർ കരീം പിടിയിലായത് .ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ പറഞ്ഞ കൊടുത്തത് ഭാര്യ  ആയിരുന്നു . ഈ സംഭവത്തിൽ ഇയാളുടെ ഭാര്യയും അറസ്റ്റിലായിരുന്നു.

ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച്  ചോദ്യ പേപ്പറിന്റെ ചിത്രമെടുത്തു ഹൈദെരാബാദിൽ  ഭാര്യയ്ക്ക് അയച്ചു കൊടുക്കുകയും  അവർ ബ്ലൂടൂത്ത് വഴി ഉത്തരം പറഞ്ഞു നല്കുകുകയുമായിരുന്നു.  സഫീർ  2015 ലാണ് ഐ പി എസ്  നേടിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ സഫീറിന്റെ ഐ പി എസ് നഷ്ടമാകും.