June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ജാമിയയിൽ വീണ്ടും പൊലീസ് അഴിഞ്ഞാട്ടം; വിദ്യാർത്ഥിനികൾക്ക് ക്രൂരമർദ്ദനം, സ്വകാര്യഭാഗങ്ങളിൽ ബൂട്ടിട്ട് ചവിട്ടി

By Janayugom Webdesk
February 10, 2020

പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. നിരവധി വിദ്യാര്‍ഥിനികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ഭാഗങ്ങളില്‍ പൊലീസുകാർ ബൂട്ടിട്ട് ചവിട്ടുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും പൊലീസ് നടപടിയുണ്ടായിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ജാമിയയില്‍ നിന്ന് ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിന്റെ തുടക്കം. മാര്‍ച്ച് പിരിച്ചുവിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിന് വിദ്യാര്‍ത്ഥികള്‍ തയ്യാറാകാതെ വന്നതോടെ ലാത്തിചാർജ് നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ജാമിയ നഗറിലെ പ്രദേശവാസികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

പത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ ചിലരെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിനികൾക്ക് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലാത്തി കൊണ്ട് മാറിടത്തില്‍ മര്‍ദ്ദിച്ചതായും വിദ്യാര്‍ഥിനികളുടെ ബുര്‍ഖ ബലമായി മാറ്റിയ ശേഷമായിരുന്നു മര്‍ദ്ദനമെന്നും വിദ്യാർത്ഥികൾ പറയുന്നു.
അതിനിടെ നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ഇന്നലെ ജന്തർമന്ദറിലേക്കും മാർച്ച് നടത്തി. രാവിലെ 11 ന് മണ്ഡി ഹൗസിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തുകയായിരുന്നു. സിഎഎക്കെതിരെ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി നിരവധി പേരാണ് മാർച്ചിൽ അണിനിരന്നത്. പ്രതിഷേധക്കാരെ തടയാൻ വൻ പൊലീസ്- അർദ്ധസൈനിക സംഘത്തെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസവും സിഎഎക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളടക്കം നിരവധിപ്പേർ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

ENGLISH SUMMARY: Cops hits pri­vate part of Jamiya students

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.