August 11, 2022 Thursday

Related news

August 10, 2022
August 8, 2022
August 7, 2022
August 7, 2022
August 6, 2022
August 6, 2022
August 5, 2022
August 5, 2022
August 5, 2022
August 3, 2022

കൊറേഗാവ് കേസ് എൻഐഎയ്ക്ക് വിട്ട തീരുമാനം പിൻവലിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
January 27, 2020 10:59 pm

പൂനെ പൊലീസ് അന്വേഷിക്കുന്ന ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനുള്ള മോഡി സർക്കാരിന്റെ തീരുമാനത്തിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. നേരത്തെ മഹാരാഷ്ട്രയിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ മറച്ചുവയ്ക്കാനാണ് കേസ് എൻഐഎയ്ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂനെ പൊലീസിന്റെ അന്വേഷണം കുറ്റമറ്റതാണെന്ന് എൻഐഎ ക്ലീൻചിറ്റ് നൽകിയിരുന്നു. കേസ് എൻഐഎയെ ഏൽപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണം. നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ വീണ്ടും അന്വേഷണം നടത്തണം. രാഷ്ട്രീയ നേട്ടങ്ങൾക്കായി ദേശീയ അന്വേഷണ ഏജൻസിയെ ഉപകരണമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ശക്തമായി അപലപിക്കുന്നതായും പ്രസ്താവനന അറിയിച്ചു.

Eng­lish sum­ma­ry: Core­gaon case:the deci­sion to han­dover the case to NIA should be with­drawn: CPI

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.