March 21, 2023 Tuesday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ; രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും

Janayugom Webdesk
പത്തനംതിട്ട
March 11, 2020 9:20 am

കോവിഡ് 19 വൈറസ് ബാധ സംശയത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. പത്തനംതിട്ടയിൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗബാധയുണ്ടെന്ന് കണ്ടത്തിയവരുമായി ഇടപഴകിയ 301 പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായ ഏതാനും പേരെ ഇന്ന് ആശുപത്രിയിലെത്തിക്കും. ഇതിന്റെ ഭാഗമായി 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് സജ്ജമാകുന്നതിനുള്ള സ്ഥലം ജില്ലാ ഭരണകൂടം തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

കൊറോണ ഭീതിയെ തുടർന്ന് പത്തനംതിട്ടയിൽ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്. കടകൾ അടഞ്ഞുകിടക്കുന്നു. ബസ് സർവീസുകൾ കുറഞ്ഞു. യാത്ര ചെയ്യാൻ ആളില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 24 പേരുടെ പരിശോധന ഫലം കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം.

ENGLISH SUMMARY: coro­na 24 per­sons result comes today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.