Web Desk

പേരാവൂര്‍

January 27, 2020, 9:38 am

കൊറോണ: ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 12 പേർ കണ്ണൂരിൽ നിരീക്ഷണത്തിൽ

Janayugom Online

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 12 പേർ കണ്ണൂരിൽ നിരീക്ഷണത്തിൽ. പേരാവൂർ സ്വദേശികളായ ഒരു കുടുംബം ഉൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിൽ.

ഇവരെ 28 ദിവസം നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇവർ 28 ദിവസത്തേക്ക് പൊതു ഇടങ്ങളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടിലെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ചൈനയിൽ കൊറോണ വൈറസ് മൂലം നിരവധി മരണം സംഭവിച്ച സാഹചര്യത്തിലാണ് ഇവർ ചൈനയിൽ നിന്ന് കൊൽക്കത്ത എയർപോർട്ട് വഴി കേരളത്തിലെത്തിയത്.

അതേസമയം കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണം 80 ആയി. ചൈനയിൽ മാത്രം 2744 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവ ഗുരുതരമാണ്. അതിവേഗം പടരുന്ന കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിം തുടങ്ങിയ സ്ഥലങ്ങളില്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO