February 9, 2023 Thursday

Related news

January 31, 2023
January 30, 2023
January 25, 2023
January 18, 2023
January 7, 2023
December 27, 2022
December 7, 2022
December 7, 2022
November 28, 2022
November 15, 2022

കരുതലും സ്നേഹവുമായി എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
March 26, 2020 9:31 pm

കൊറോണ വ്യാപനത്തിനെതിരെ രാജ്യത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ കരുതലിന്റെയും സ്നേഹത്തിന്റെയും സാന്നിദ്ധ്യമായി സംസ്ഥാനത്തുടനീളം സഹായഹസ്തവുമായി എഐവൈഎഫ് പ്രവർത്തകർ.കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച ദിവസം മുതൽ കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തൊട്ടാകെ വിവിധ പ്രവർത്തനങ്ങളിലൂടെ കരുതലിന്റെ തണലാവുകയാണ് എഐവൈഎഫ് പ്രവർത്തകർ. സംസ്ഥാനത്തെ ആശുപത്രികളിൽ മറ്റ് രോഗികൾക്കാവശ്യമായ രക്തം നൽകുവാൻ കൊറോണ ഭീതിമൂലം ആളുകളെത്താതെ രക്തബാങ്കുകളിൽ രക്തദൗർലഭ്യം അനുഭവപ്പെട്ടപ്പോൾ ഭയരഹിതമായി രക്ത ബാങ്കുകളിൽ രക്തം നൽകാനെത്തിയായിരുന്നു എഐവൈഎഫ് കൊറോണക്കാലത്തെ പ്രതിരോധ പ്രവർത്തനത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തൊട്ടാകെ 1300 എഐവൈഎഫ് വോളണ്ടിയർമാർ രക്തദാനത്തിൽ പങ്കു ചേർന്നു.

ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിലാണ് പ്രവർത്തകർ ഇപ്പോൾ കേന്ദ്രീകരിച്ചു വരുന്നത്. സംസ്ഥാനത്തൊട്ടാകെ ഇരുപത്തിമൂന്ന് ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കുവാൻ പ്രവർത്തകർ മുന്നിട്ടിറങ്ങി. ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നിർദ്ദേശാനുസരണമാണ് പ്രവർത്തനം. ശുചീകരണത്തിനായി ആധുനിക മെഷിനറി സംവിധാനം കൂടി ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സർക്കാർ തന്നെ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലൊട്ടാകെ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ഹാന്റ് വാഷ് കേന്ദ്രങ്ങൾ സ്ഥാപിച്ചു.വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാനിറ്റൈസറും ഹാന്റ് വാഷും സൗജന്യമായി വിതരണം ചെയ്തു. അര ലക്ഷത്തോളും മാസ്കുകൾ വിതരണം ചെയ്തു കഴിഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ തെരുവുകളിൽ ഒറ്റപ്പെട്ടവർക്കും ആശുപത്രികളിൽ കഴിയുന്നവർക്കും പൊതിച്ചോർ കൂടി എത്തിച്ചു കൊടുത്തു വരികയാണ് എഐവൈഎഫ് വോളണ്ടിയർമാർ.

കടകളും ഹോട്ടലുകളും അടച്ചിട്ടതോടെ വിശപ്പകറ്റുവാൻ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന നിരവധി പേർക്ക് ഇതൊരാശ്വാസമായി മാറിയിട്ടുണ്ട്. പൊതിച്ചോർ വിതരണം കൂടുതൽ കേന്ദ്രങ്ങളിൽ ആരംഭിക്കുവാനൊരുങ്ങുകയാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഒരു വിളിപ്പാടകലെ സഹായത്തിനായി എഐവൈഎഫ് വോളണ്ടിയർമാർ പ്രവർത്തിക്കുന്നുണ്ട്. ആതിരുവനന്തപുരം: വശ്യമായ ഭക്ഷ്യസാധനങ്ങൾ വീടുകളിലെത്തിക്കുകയാണ് ഇവരുടെ ദൗത്യം. എന്താവശ്യത്തിന് വിളിച്ചാലും തങ്ങളെ ബന്ധപ്പെടാൻ കഴിയുംവിധം വിവിധ മേഖലാ കമ്മിറ്റികളുടേയും മണ്ഡലം കമ്മിറ്റികളുടേയും നേതൃത്വത്തിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പർ അടക്കം പ്രസിദ്ധീകരിച്ചിട്ടുള്ളതായും സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും നിർദ്ദേശാനുസരണമുള്ള എല്ലാ സന്നദ്ധ പ്രവർത്തനങ്ങളും ഏറ്റെടുക്കുവാൻ എഐവൈഎഫ് വോളണ്ടിയർമാർ സജ്ജമാണെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.

Eng­lish Sum­ma­ry: coro­na alert- AIYF helps

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.