Web Desk

തിരുവനന്തപുരം

March 25, 2020, 7:30 pm

ബിനോയ് വിശ്വം 65 ലക്ഷം രൂപ അനുവദിച്ചു

Janayugom Online

കോവിഡ് ‑19 നെ പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനും കോഴിക്കോട്, കാസർകോട്, കോട്ടയം ജില്ലകളിലെ ആശുപത്രികൾക്ക് എംപി ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ബിനോയ് വിശ്വം എം പി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ്-19 പടർന്ന് പിടിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം നിലനിൽക്കുകയാണ്. രോഗവ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആശുപത്രികളെ സജ്ജമാക്കേണ്ടതുണ്ട്.

കോഴിക്കോട്, കാസർകോട് ജില്ലകളിലെ ആശുപത്രികളിൽ വെന്റിലേറ്റർ, പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് കിറ്റ്സ് എന്നിവ വാങ്ങുന്നതിന് 25 ലക്ഷം രൂപ വീതവും കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ചതായി ബിനോയ് വിശ്വം അറിയിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കണമെന്ന് കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം വ്യക്തമാക്കി.

Eng­lish sum­ma­ry: coro­na alert-Binoy viswam mp allot­ted 65 lakh to hospitals

You may also like this video