കോറോണ ഭീതിയിൽ സംസ്ഥാനം അതീവ ജാഗ്രത പുലർത്തുമ്പോൾ മരണ വീട്ടിൽ ഒരു കുടുംബം പാലിച്ച ജാഗ്രതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാലാ ചക്കാമ്പുഴയിലെ വഞ്ചിന്താനത്ത് കുടുംബമാണ് വീട്ടിൽ മരണനാനന്ത ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി കൊറോണ ജാഗ്രതാ നിർദേശം അടങ്ങുന്ന ബോർഡും സാനിറ്റൈസർ, ഹാൻഡ്വാഷ് എന്നിവയും ഒരുക്കി ജാഗ്രത പാലിച്ചിരിക്കുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ മുൻനിർത്തിയാണ് മൃതശരീരത്തിൽ ചുംബിക്കാതെ പ്രാർത്ഥനയോടെ പങ്കെടുക്കണമെന്നും പരസ്പരം ഹസ്തദാനം ‚ആശ്ലേഷം എന്നിവ ഒഴിവാക്കണമെന്നും ബോർഡ് വെച്ചത്. ഒപ്പം ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് കൈകഴുകി വൃത്തിയാക്കുന്നതിനുള്ള സംവിധാനവും കുടുംബം ഒരുക്കി.
വഞ്ചിന്താനത്ത് കുടുംബത്തിലെ പരേതനായ തോമസിന്റെ ഭാര്യ അച്ചു തോമസിന്റെ സംസ്കാര ചടങ്ങുകളാണ് കുടുംബം തികഞ്ഞ ജാഗ്രതയോടെ ചെയ്തിരിക്കുന്നത്. സാമൂഹമാധ്യമങ്ങളിലുൾപ്പെടെ മികച്ച പ്രതികരണമാണ് കുടുംബത്തിന്റെ ഈ പ്രവർത്തിക്ക് ലഭിക്കുന്നത്. സംസ്ഥാനത്തും ലോകമൊട്ടുക്കും ഏവരും ഇത്രയും ഭീതിയിൽ നോക്കികാണുന്ന ഒരു രോഗത്തെ കഴിയും വിധം ചെറുക്കുക എന്നതാണ് ഏവരും ചെയ്യേണ്ടത്. ഇതൊരു സാമൂഹിക ഉത്തരവാദിത്വമാണ് എന്നുമാണ് കുടുംബാംഗങ്ങൾ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
English Summary: corona alert board in funeral home
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.