കെ കെ ജയേഷ്

കോഴിക്കോട്

March 31, 2020, 4:29 pm

തകർക്കണം.. തകർക്കണം നമ്മളീ കൊറോണയെ.… പൊലീസിന്റെ പാട്ട് വൈറൽ

Janayugom Online

കൊറോണക്കെതിരെ ഒന്നിച്ച് … ഒറ്റക്കെട്ടായി പോരാടുന്ന മനുഷ്യർ. അവർക്ക് മുന്നിൽ നിന്ന് നിർദ്ദേശങ്ങൾ നൽകുന്ന പൊലീസ്. ഇതാ കൊറോണയെക്കുറിച്ച്‌, ഒരേ മനസായി … ഒറ്റക്കെട്ടായി കൊറോണയ്ക്കെതിരെ പോരാട്ടം തുടരേണ്ടതിനെക്കുറിച്ച് പറയുന്ന പാട്ടുമായി പൊലീസ് വീണ്ടുമെത്തിയിരിക്കുന്നു. കോഴിക്കോട് തൊട്ടിൽപ്പാലം ജനമൈത്രി പൊലീസ് ഇറക്കിയ പാട്ട് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ, തുരത്തണം തുരത്തണം നമ്മളീ രോഗ ഭീതിയെ ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം മുന്നിൽ നിന്ന് പട നയിച്ച് പൊലീസും .…… എന്ന് തുടങ്ങുന്ന പാട്ട് രചനയുടെ കരുത്തുകൊണ്ടും ആലാപനത്തിന്റെ മനോഹാരിത കൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുള്ളക്കുട്ടി രചിച്ച പാട്ട് ആലപിച്ചിരിക്കുന്നത് സിവിൽ പൊലീസ് ഓഫീസർ ദീപയാണ്.

Eng­lish Sum­ma­ry: coro­na alert-poem by ker­ala police

You may also like this video