പെസഹാ ആചരണവുമായി ബന്ധപ്പെട്ടുള്ള കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കി പോപ്പ് ഫ്രാൻസീസ്. ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ്മയിലാണ് പെസഹാ വ്യാഴാഴ്ച കാൽകഴുകൽ കർമ്മം ആചരിയ്ക്കുന്നത്. ഈസ്റ്റർ പ്രദക്ഷിണവും ഭക്തികർമ്മങ്ങളും ഉചിതമായൊരു ദിവസത്തിലേയ്ക്ക് മാറ്റിയതായും റോമൻ വക്താവ് കർദ്ദിനാൾ റോബർട്ട് സാറാ വ്യക്തമാക്കി. നലവിൽ സെപ്റ്റംബർ 14,15 തീയതികളിലേയ്ക്കാണ് ഇപ്പോൾ മാറ്റിയിരിയ്ക്കുന്നത്. ഈസ്റ്റർ കർമ്മങ്ങൾ വിശ്വാസീ സമൂഹത്തിന്റെ പങ്കാളിത്തമില്ലാതെ ഏപ്രിൽ 12ന് ആചരിയ്ക്കും. കോവിഡ് 19ന്റെ കാലത്ത് എന്ന പേപ്പൽകൽപനയിലാണ് അപൂർവ്വമായ ഇക്കാര്യങ്ങൾ രേഖപ്പെടുത്തുന്നത്.
English Summary: corona alert- pop francis blessings changed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.