കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് കോഴിക്കോട് നഗരത്തിലെത്തിയ രണ്ടുപേര്‍ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്ക് കടന്നു. ചൈനയില്‍ നിന്നെത്തിയ ഇവര്‍ സൗദി അറേബ്യയിലേക്കാണ് പോയത്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയണമെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് ഇവര്‍ വിദേശത്തേക്ക് പോയത്. അതേസമയം ഇവര്‍ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഇവരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഡിഎംഒ അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രത്യേക കൗണ്‍സിലിലാണ് തീരുമാനം. ചൈനയില്‍ നിന്നെത്തിയ അറുപത് പേരാണ് കോഴിക്കോട് നഗരപരിധിയിലുള്ളത്. ഇവരില്‍ 58 പേര് ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.