കേരളത്തിലൂടെ ഓടുന്ന ഏഴ് ട്രെയിൻ ഉൾപ്പടെ 84 തീവണ്ടികള്‍കൂടി റദ്ദാക്കിയതോടെ കൊറോണയുടെ പശ്ചാത്തലത്തില്‍ ആകെ റദ്ദാക്കിയ തീവണ്ടികളുടെ എണ്ണം 155 ആയി. റദ്ദാക്കിയവയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരില്‍നിന്ന് റദ്ദാക്കല്‍ നിരക്ക് ഈടാക്കില്ല. ടിക്കറ്റ് തുക 100 ശതമാനവും തിരിച്ചുനല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
മുംബൈഅഹമ്മദാബാദ്, ന്യൂഡല്‍ഹി ലഖ്‌നൗ എന്നീ റൂട്ടുകളില്‍ ഓടുന്ന തേജസ്സ് തീവണ്ടികള്‍, ഇന്ദോര്‍വാരാണസി ഹംസഫര്‍ എക്‌സ്പ്രസ്, വിനോദസഞ്ചാര തീവണ്ടികളായ മഹാരാജ, ബുദ്ധ, ഭാരത് ദര്‍ശന്‍ എന്നിവ കഴിഞ്ഞദിവസങ്ങളില്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.
കൊല്ലം പുനലൂര്‍ റൂട്ടിലോടുന്ന രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍, ചെങ്കോട്ടകൊല്ലം പാസഞ്ചര്‍ തീവണ്ടി, എറണാകുളംഹൈദരാബാദ് പ്രതിവാര എക്‌സ്പ്രസ്, എറണാകുളത്തുനിന്ന് രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക തീവണ്ടികള്‍, കോയമ്ബത്തൂരില്‍നിന്ന് ഷൊര്‍ണൂര്‍, മംഗലാപുരം വഴി ജബല്‍പുരിലേക്കുള്ള പ്രത്യേക തീവണ്ടികളും റദ്ദാക്കിയിരുന്നു.
English summary: Corona: All booked tickets canceled will be refunded
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.