Web Desk

ചാലക്കുടി

March 23, 2020, 11:41 am

നിർദ്ദേശങ്ങൾ ലംഘിച്ച് നൂറിലേറെ വിശ്വാസികളെ പങ്കെടുപ്പിച്ച് കുർബാന; തൃശൂരിൽ വികാരി അറസ്റ്റിൽ

Janayugom Online

തൃശൂരിൽ വികാരി അറസ്റ്റിൽ. നിർദ്ദേശങ്ങൾ ലംഘിച്ച് നൂറിലേറെ വിശ്വാസികളെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ വികാരി അറസ്റ്റിൽ. തൃശൂർ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പളളി വികാരിയേയും കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുസമ്മേളനങ്ങളും ജനങ്ങൾ തടിച്ചുകൂടാൻ സാധ്യതയുളള പരിപാടികളും നിർത്തിവെയ്ക്കാൻ സംസ്ഥാന സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. അതിനിടെയാണ് നിർദേശങ്ങൾ ലംഘിച്ച് കുർബാന നടത്തിയത്.

അതെ സമയം കൊറോണ വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ജനതാ കർഫ്യൂ ദിനത്തിൽ വിവാഹം നടത്തിയ വീട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഏലത്തൂർ സ്വദേശി ഷിനോദ് കുമാർ (43) അടക്കം 10 പേരാണ് അറസ്റ്റിലായത്. മകളുടെ വിവാഹമാണ് സർക്കാർ നിർദേശം വകവയ്ക്കാതെ നടത്തിയത്. ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജാമ്യം നൽകി വിട്ടയച്ചു. കണ്ണൂർ സ്വദേശികളാണ് വരന്റെ ബന്ധുക്കൾ. നിയന്ത്രണസമയത്ത് ആളുകൾ കൂടിയതിന് 20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

you may also like this video