ആരോഗ്യരംഗത്ത് വൻ ഭീഷണിയായി കൊറോണ വൈറസ് വ്യാപിക്കുന്നു. ചൈനയില്‍ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇന്ത്യയിൽ ഇതുവരെ രോഗം ആരിലും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരോഗ്യരംഗത്ത് അതീവ ജാഗ്രതയാണ് പുലർത്തിവരുന്നത്. അതിനിടെ ചൈനയിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രസര്‍ക്കാർ നടപടികൾ തുടങ്ങി. ഇന്ത്യക്കാർക്കായി പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി. രാജസ്ഥാനില്‍ ചൈനയില്‍ നിന്നെത്തിയ ഡോക്ടറെ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഡോക്ടര്‍ ഇപ്പോള്‍ കഴിയുന്നത്.
ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സംശയിക്കുന്ന ആദ്യത്തെ കേസാണിതെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. രക്തം പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കും. ബിഹാറിലെ ചപ്രയില്‍ ചൈനയില്‍ നിന്നെത്തിയ ഒരു വിദ്യാര്‍ത്ഥിനിയും നിരീക്ഷണത്തിലുണ്ട്. വിദ്യാര്‍ത്ഥിനിയെ പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊൽക്കത്തയിൽ ചൈനീസ് യുവതിയെ രോഗലക്ഷണങ്ങളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 288 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ കൂടുതല്‍ പേരും ചൈനയില്‍ നിന്നും തിരിച്ചെത്തിയവരാണ്. എന്നാല്‍ ഇതുവരേയും ആരും രോഗലക്ഷണം പ്രകടിപ്പിച്ചിട്ടില്ല. ഇതില്‍ 281 പേര് വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. കളമശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ രണ്ടുപേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും രോഗ നിരീക്ഷണത്തിൽ ഉണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഡോ. ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്രസംഘം കൊച്ചിയിൽ സന്ദർശനം നടത്തി. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങൾ അടക്കമുള്ള സ്ഥലങ്ങളില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചിയുള്‍പ്പെടെ ഏഴു അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ്ങ് നടത്തുന്നുണ്ട്. ഇതുവരെ മുപ്പതിനായിരത്തിലേറെ യാത്രക്കാരെയാണ് വിവിധ വിമാനത്താവളങ്ങളിലായി പരിശോധിച്ചത്. അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 81 ആയി. ചൈനയില്‍ മാത്രം 2744 പേര്‍ക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. ഇതിനിടെ കംബോഡിയയിൽ ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തു.
English Summary: corona: blood sample report is negative
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.