March 30, 2023 Thursday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ; സംസ്ഥാനത്ത് അതീവ ജാഗ്രത, ഏഴുവരെയുള്ള ക്ലാസുകൾക്ക് അവധി

Janayugom Webdesk
തിരുവനന്തപുരം
March 10, 2020 11:39 am

പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത. ഏഴു വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു.അങ്കണവാടികൾക്കും അവധി ബാധകമാണ്. അതേസമയം എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്കു മാറ്റമില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

സംസ്ഥാന വ്യാപകമായി പൊതു പരിപാടികൾ എല്ലാം മാറ്റിവക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ മാസം മുഴുവൻ നിയന്ത്രണം തുടരുമെന്നും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ തീരുമാനമായി.ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ സംവിധാനങ്ങൾ നിർബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും അടക്കം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എല്ലാം ആളുകൂടുന്നത് ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിർദ്ദേശം. ശബരിമലയിൽ പൂജാ കർമ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദർശനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം. ആളുകൂടുന്ന വിവാഹങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ രോഗബാധ ഒഴിവാക്കാൻ നടപടി എടുക്കും. സർക്കാർ പൊതുപരിപാടികൾ മുഴുവൻ മാറ്റിവക്കും. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചപ. രോഗസാധ്യതയുള്ളവരുടെ ചെറിയൊരു അലംഭാവം മതി കാര്യങ്ങൾ കൈവിട്ട് പോകാനെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും. നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കും. സിനിമാ ശാലകളിൽ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നഗരങ്ങളിൽ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണം തേടും. കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കും. സർക്കാർ നിർദേശങ്ങൾ പാലിക്കണം. ഭീതിപരത്തുന്ന വാർത്തകളും അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സാനിറ്റൈസർ കൂടുതൽ ഉൽപ്പാദിപ്പിക്കും. മാസ്ക് കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നു.

സർക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിർദേശങ്ങളല്ലാതെ വാർത്ത പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കും. വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റർനെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.