കോവിഡില്‍ നിന്ന് മുക്തി നേടാൻ കൊറോണ കാര്‍ഡുകള്‍

Web Desk

ലഖ്‍നൗ

Posted on September 21, 2020, 7:38 pm

കോവിഡില്‍ നിന്ന് രക്ഷനേടാൻ സഹായിക്കുമെന്ന നിലയില്‍ പ്രചരിക്കുന്ന കൊറോണ കാര്‍ഡുകളുടെ കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഗോ കൊറോണ, ഷട്ടൗട്ട് കൊറോണ, കൊറോണ ഔട്ട്, എന്നീ പേരുകളിലാണ് കാര്‍ഡുകള്‍ സംസ്ഥാനത്ത് പ്രചരിക്കുന്നത്. ഇത്തരത്തിലുളള കാര്‍ഡുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും ഡോക്ടര്‍മാര്‍ ചോദിക്കുന്നു.

തിരിച്ചറിയല്‍ കാര്‍ഡു പോലെ കഴുത്തില്‍ അണിയാവുന്നതാണ് കൊറോണ കാര്‍ഡുകള്‍. ഇവ ധരിച്ചാല്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് സംരക്ഷണം കിട്ടുമെന്നാണ് അവകാശവാദം.

യുപിയില്‍ ഇത്തരം കാര്‍ഡുകള്‍ക്ക് വൻ വില്‍പ്പനയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 75 രൂപ മുതല്‍ 130 രൂപ വരെയാണ് കാര്‍ഡിന്റെ വില. കാര്‍ഡിനുളളില്‍ എന്താണെന്ന് അറിയില്ലെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ വിക്രം സിങ് പറഞ്ഞു. രണ്ടു മായമായി ദിനം പ്രതി 50–60 കാര്‍ഡുകളാണ് വില്‍പ്പന നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ENGLIISH SUMMARY: CORONA CARDS IN UP

YOU MAY ALSO LIKE THIS VIDEO