Web Desk

കോഴിക്കോട്

March 16, 2020, 6:43 pm

കൊറോണ; ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേസ്

Janayugom Online

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് പേരാമ്പ്രയിലാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്.

വിദേശത്തു നിന്ന് എത്തിയതിനാല്‍ വീട്ടില്‍ കഴിയണമെന്ന നിര്‍ദ്ദേശം ഇരുവരും പാലിച്ചില്ല. അറസ്റ്റിനു സമാനമായ നോട്ടീസും 28 ദിവസം വീട്ടില്‍ നിന്നു പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശവും ഇരുവര്‍ക്കും നല്‍കി.

അതിനിടെ കഴിഞ്ഞ 28 ദിവസത്തിനിടെ വിദേശത്തു നിന്ന് എത്തിയവര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലോ 1077, 1056 എന്നീ നമ്ബറുകളിലോ വിവരമറിയിക്കണം. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry: Coro­na; Case against two per­sons in kozhikode

you may also like this video