സംസ്ഥാനം കൊറോണ വൈറസിനെ പിടിച്ചു കെട്ടാൻ മുന്നിട്ട് ഇറങ്ങുമ്പോൾ പത്തനംതിട്ട ജില്ലയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന 12 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇന്നലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ ഒരാൾക്ക് കൊറോണ ലക്ഷണമുണ്ട്. ജില്ലയിലെ ആശുപത്രിയിൽ 25 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഏഴു പേർക്ക് ഇക്കൂട്ടത്തിൽ രോഗം സ്ഥിരീകരിച്ചവരാണ്. റാന്നിയിലും പന്തളത്തും രണ്ട് ആശുപത്രികൾ ഏറ്റെടുത്ത് ഐസൊലേഷൻ വാർഡുകൾ സജ്ജമാകാനുള്ള നടപടികൾ ആരംഭിച്ചു.
969 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. അവരെ ജിയോ ടാഗിംഗ് സംവിധാനം വഴി നീരീക്ഷിക്കുനുണ്ട്. വീടുകളിൽ നീരീക്ഷണത്തിലുള്ളവർക് ഭക്ഷണ വിതരണത്തിന് വേണ്ടുന്ന സംവിധാനം ഏർപ്പെടുത്തി. കോവിഡ് 19 ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു.നൂറിലധികം രാജ്യങ്ങളിൽ അപകടകരമായ രീതിയിലാണ് വൈറസ് പടർന്ന് പിടിക്കുന്നത്.
ENGLISH SUMMARY: Corona case more result should be come out today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.