March 28, 2023 Tuesday

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 73 ആയി: പുതുതായി 13 കേസുകൾ

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2020 5:52 pm

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നു. പുതുതായി 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊറോണ ബാധിച്ച 14 വിദേശികള്‍ ഹരിയാനയില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ ആറുപേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 10 പേര്‍ക്കും മഹാരാഷ്ട്രയില്‍ 11 പേര്‍ക്കും ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഉത്തർപ്രദേശിൽ ചികിത്സയിലുള്ള 10 പേരില്‍ ഒരാള്‍ വിദേശ പൗരനാണ്. രാജസ്ഥാനില്‍ ഒരു ഇന്ത്യാക്കാരനും രണ്ട് വിദേശികള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

കര്‍ണാടകയില്‍ നാലുപേര്‍ക്കും ലഡാക്കില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിയാനയിൽ 14 വിദേശികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ 14 പേർക്കാണ് രോഗ ബാധയുള്ളത്. രോഗബാധിതരുടെ എണ്ണം ഉയരുന്നതോടെ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. ബിസിസിഐ അടക്കം എല്ലാ കായിക ഫെഡറേഷനുകള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് കായികമന്ത്രാലയം സെക്രട്ടറി രാധേശ്യാം ജുലാനിയ അറിയിച്ചു.

അതിനിടെ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ലോകത്തെ 100 ലേറെ രാജ്യങ്ങളില്‍ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ വിദേശയാത്ര പരമാവധി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: coro­na cas­es count touch­es 73 in India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.