April 1, 2023 Saturday

കൊറോണ: യൂറോപ്പിൽ മരണം ഉയരുന്നു

Janayugom Webdesk
ലണ്ടന്‍
March 11, 2020 10:49 pm

യൂറോപ്യൻ രാജ്യങ്ങളെ കൂടുതൽ ഭീതിയിലാക്കി കൊറോണ വൈറസ് അതിവേഗം പടരുന്നു. ബ്രിട്ടനിൽ മരണം എട്ടായി ഉയർന്നു. നിരവധിപേരിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ബ്രിട്ടീഷ്‌ ആരോഗ്യമന്ത്രിയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെ ഒരു എംപിക്കും കൊറോണ ബാധ സംശയിക്കുന്നുണ്ട്. കൊറോണ തകർത്തുകളഞ്ഞ ഇറ്റലിക്ക് പുറമെ സ്പെയിൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും സ്കൂളുകൾ അടക്കം അടച്ചിട്ട് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. മന്ത്രിയും കൺസര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. താന്‍ ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും പത്രക്കുറിപ്പിൽ മന്ത്രി അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് 62 കാരിയായ നദീന്‍. ഇതിന്റെ രേഖകളില്‍ ഒപ്പുവെയ്ക്കവേ ക്ഷീണിതയായ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു.

വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കം സംരക്ഷണം ഉറപ്പുവരുത്തുന്നതായിരുന്നു നിയമം. ഇതിനിടയില്‍ മന്ത്രിയ്ക്ക് എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് കണ്ടെത്താന്‍ ആരോഗ്യവിദഗ്ധര്‍ കഠിന പ്രയത്നത്തിലാണ്. പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖരുമായി നദീന്‍ ഇടപഴകിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മന്ത്രിയുടെ നിലയില്‍ പേടിക്കാനുള്ള ഒന്നും ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ എംപി റേച്ചൽ മസ്കൽ ആണ് കൊറോണ സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ബ്രിട്ടനില്‍ 370 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറുപേര്‍ കൊറോണ ബാധിച്ച് മരണമടയുകയും ചെയ്തു. ഗ്രാൻഡ് പ്രിൻസസ് കപ്പലിലുള്ള 130 ബ്രിട്ടീഷ് പൗരന്മാരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. അതിനിടെ ബെൽജിയത്തിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു.

രോഗബാധ സ്ഥിരീകരിച്ച 90 വയസുകാരനാണ് ബ്രസൽസിൽ മരിച്ചത്. ഫ്രാൻസിൽ ഇതുവരെ 1784 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 33 മരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. 84 പേര്‍ അത്യാസന്ന നിലയിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ലോകത്ത് ഇതുവരെ 4286 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ചൈനയിൽ 3,158 പേർ മരിച്ചു. 80000 ത്തിലേറെപ്പേർ രോഗബാധിതരാണ്. എന്നാൽ പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. ഇറാനിലും ദക്ഷിണകൊറിയയിലും എണ്ണായിരത്തിലേപ്പേർ രോഗബാധിതരാണ്. ഇറ്റലിയിൽ 631 പേരും ഇറാനിൽ 291 പേരും ഇതുവരെ മരണമടഞ്ഞു.

Eng­lish Sum­ma­ry: coro­na cas­es increase in Europe

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.