അമ്പതിലധികം ആളുകൾ ഒരിടത്തും ഒരുമിച്ച് കൂടരുതെന്ന നിർദ്ദേശവുമായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷ്യൻ രംഗത്തെത്തി. എട്ടാഴ്ച വരെ ഈ നിർദ്ദേശം അമേരിക്കയിലുടനീളം ബാധകമാണെന്നും സിഡിസി വ്യക്തമാക്കി. എന്നാൽ ഇതിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
ഇതോടൊപ്പം ലോക്കൽ ഗവൺമെന്റുകൾ നൽകുന്ന നിർദ്ദേശങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്. കോൺഫ്രൻസുകൾ, ഫെസ്റ്റിവൽസ്, പരേഡുകൾ, കൺസർട്ട്, സ്പോർട്ടിങ്ങ് ഇവന്റ്, വിവാഹങ്ങൾ, ഓർഗനൈസേഷനുകളുടെ പ്രത്യേക പരിപാടി എന്നിവ ഒഴിവാക്കണമെന്ന് സിഡിസി ആവശ്യപ്പെട്ടു.
കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ജോൺ ഹോപ്കിങ്ങ്സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് അമേരിക്കയിലെ ഇതുവരെ 3499 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായും 63 മരണങ്ങൾ സംഭവിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ ഇതുവരെ ഇവിടെ നിയന്ത്രണാധീനമായിട്ടില്ലെന്നും സിഡിസി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.