കൊറോണ ബാധിതർ ചികിത്സക്കെത്തിയ കോട്ടയം തിരുവാതുക്കലിലെ ക്ലിനിക്ക് പൂട്ടിച്ചു. ക്ലിനിക്ക് പൂട്ടാന്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കളക്ടര്‍ നേരിട്ടെത്തി ക്ലിനിക് പൂട്ടിക്കുകയായിരുന്നു.
കൊറോണ ബാധിതരായ ചെങ്ങളം സ്വദേശികള്‍ തിരുവാതുക്കലിലെ ക്ലിനിക്കില്‍ നിന്ന് പനിക്കുള്ള ചികിത്സ തേടിയിരുന്നു. വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ക്ലിനിക്ക് അടച്ചുപൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടത്. എന്നാല്‍ നിര്‍ദ്ദേശം പാലിക്കാത്തതോടെ കളക്ടര്‍ നേരിട്ടെത്തി ക്ലിനിക്ക് പൂട്ടിക്കുകയായിരുന്നു.
കൊറോണ ബാധിതരായ ചെങ്ങളം സ്വദേശികളെ ചികിത്സിച്ചവരെ നിലവില്‍ നിരീക്ഷിച്ച് വരികയാണ്. നേരത്തെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ കണ്ടെത്തിയിരുന്നു. ഇവരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണ്.
English Summary; corona virus; collector closed clinic in kottayam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.