തെക്കേയമേരിക്കയിലെ ഗോത്രവർഗങ്ങൾക്കിടയിലും കോവിഡ് സ്ഥിരീകരിച്ചു. ആമസോണിലെ യാനോമമി ഗോത്രവിഭാഗത്തിലെ 15 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബ്രസീൽ അറിയിച്ചു. കൗമാരക്കാരനെ ബോവ വിസ്റ്റയിലുള്ള ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബ്രസീൽ-വെനസ്വേല അതിർത്തിയിലുള്ള ആമസോൺ വനത്തിൽ ജീവിക്കുന്ന ഗോത്രവർഗമാണ് യാനോമമി. കണക്കുപ്രകാരം ഇവരുടെ ജനസംഖ്യ 36,000 താഴെ മാത്രമാണ്. കുറഞ്ഞ അംഗസഖ്യ മാത്രമുള്ള ഗോത്രവിഭാഗങ്ങളിൽ കോവിഡ് പടരുന്നത് ആശങ്കാജനകമാണ്. മൂന്നു ആമസോൺ സ്റ്റേറ്റുകളായി ഇതുവരെ ഏഴു ഗോത്രവിഭാഗക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ ചില ഗോത്രവംശങ്ങൾ തന്നെ ഇല്ലാതായേക്കുമെന്നാണ് മുന്നറിയിപ്പ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.