കുവൈത്തിൽ 24 ഇന്ത്യക്കാരടക്കം 28 പേർക്ക് ബുധനാഴ്ച്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനാദ് അറിയിച്ചു. ആകെ 59 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ പോയി മടങ്ങി എത്തിയവരുമായി സമ്ബർക്കത്തിൽ ഏർപ്പെട്ടവർക്കാണ് രോഗം കണ്ടെത്തിയത്. ഫഹീലിൽ 440 ഇന്ത്യൻ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം കർശന ക്വാറന്റൈന് വിധേയമാക്കി. കൂടാതെ ജലീബ് ശുയൂഖിലും ചില കെട്ടിടങ്ങൾ ക്വാറന്റൈൻ നിരീക്ഷണത്തിലാണ്. ഇതുവരെ 80 പേർ രോഗവിമുക്തമായിട്ടുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.