ദിനം പ്രതി വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മുംബൈ ചേരിയെയും ആശങ്കയിലാഴ്ത്തുന്നു. അമേരിക്കയിൽ നിന്നെത്തിയ നാൽപ്പത്തിയൊമ്പതുകാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടുജോലിക്കാരിയായ അറുപത്തിയൊൻപതുകാരിയിലും നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചത്.
ചേരി നിവാസിയായ ഇവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചേരി പ്രദേശമായതിനാൽ തന്നെ സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലം കൂടിയാണിത്. ഇത് ആരോഗ്യ പ്രവർത്തകരിലും ആശങ്ക ഉയർത്തുന്നു. അതേസമയം ചേരി നിവാസികള്‍ പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോട രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു. ഡല്‍ഹി, രാജസ്ഥാന്‍ , പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ ഒമ്പത് ജില്ലകളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary: Corona confirmed to Mumbai slum dwellers.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.