ഉത്തർപ്രദേശിൽ നിരീക്ഷണത്തിലിരുന്ന 21കാരന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ യുപിയിൽ കൊറോണ ബാധിതരുടെ എണ്ണം 12 ആയി. മാർച്ച് 11 മുതൽ നിരീക്ഷണത്തിലായിരുന്ന ഇന്ദിരാ നഗർ സ്വദേശിയ്ക്കാണ് കൊറോണ സ്ഥരീകരിച്ചത്. ഇയാളെ ചികിത്സിച്ച വനിതാ ഡോക്ടർക്കും കൊറോണ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
കാനഡയിൽനിന്ന് മാർച്ച് എട്ടിനെത്തിയ യുവതി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് യുപിയിലെ കിങ് ജോർജ്ജ് മെഡിക്കൽ യൂണിവഴ്സിറ്റിലെത്തി റിപ്പോർട്ട് ചെയ്തു. താൻ ബന്ധപ്പെട്ട ആളുകളുടെ കോണ്ടാക്ട് ലിസ്റ്റും അവര്‍ കൈമാറിയിട്ടുണ്ട്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
you may also like this video;
യുപിയിൽ കൊറോ സ്ഥിരീകരിച്ച 12 പേരിൽ ആഗ്രയിൽനിന്ന് ഒരാളും ഗസിയാ ബാദിൽ നിന്ന് രണ്ടുപേരും നോയ്ഡ, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് ഓരോ ആളുകൾ വീതമാണ് ഉള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊറോണ സംശയിക്കുന്ന 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ട്.
യുപിയിൽ എത്തിയ 3461 വിനോദസഞ്ചാരികളിൽ 866 പേർ നിരീക്ഷണത്തിലാണ്. ഉത്തർപ്രദേശിൽ നിന്ന് പരിശോധനയ്ക്കയച്ച 651 സാമ്പിളുകളിൽ 549ഉം നെഗറ്റീവ് ആണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലും വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.