കൊറോണ ആദ്യം പ്രത്യക്ഷപ്പെട്ടത് ചൈനയിലാണെങ്കിലും ഇന്ത്യയ്ക്ക് മാരകമായത് ഇറ്റലിയിലെ രോഗബാധ. ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ച 46 പേരില്‍ 37 പേരും ഇറ്റലിയില്‍ നിന്നത്തിയവരോ, അവിടെ സന്ദര്‍ശിച്ചവരോ, അവരില്‍ നിന്ന് രോഗം പകര്‍ന്നവരോ ആണ്. ചൈനയാണ് രോഗബാധയില്‍ മുന്നില്‍. രണ്ടാംസ്ഥാനത്തുള്ളത് ദക്ഷിണ കൊറിയയും മൂന്നാംസ്ഥാനം ഇറ്റലിയുമാണ്. എന്നാല്‍ വളരെ പെട്ടെന്ന് ഇറ്റലി രണ്ടാംസ്ഥാനത്തേക്ക് എത്തുമെന്ന് ലോകാരോഗ്യസംഘടനയിലെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മരണസംഖ്യയിലും ചൈന കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്ത് ഇറ്റലിയാണ്.
ചൈനയില്‍ 80,904 പേര്‍ക്ക് കൊറോണ പിടിപെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. രോഗബാധയില്‍ രണ്ടാമത് എത്തിയിട്ടുള്ള ദക്ഷിണ കൊറിയയില്‍ രോഗികളുടെ എണ്ണം 7382 ഉം മൂന്നാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 7375 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ 6566 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതിന് പിന്നിലായി രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നക്ക സംഖ്യയില്‍ എത്തിയിട്ടുള്ളത് സ്വിറ്റ്സര്‍ലന്‍ഡ് മാത്രമാണ്. അവിടെ രോഗബാധിതരുടെ എണ്ണം 332 ആണ്. ബഹ്റിന്‍ (79), ഐസ്‌ലാന്‍ഡ്(55), ഇന്ത്യ (41), സാന്‍ മറിനോ (37) എന്നിങ്ങനെയാണ് പിന്നീടുള്ള കണക്ക്. രോഗം ബാധിച്ചവരുടെ എണ്ണം ഒറ്റ സംഖ്യയിലുള്ള രാജ്യങ്ങളുടെ എണ്ണം 11 ആണ്. റഷ്യന്‍ ഫെഡറേഷന്‍ (7), പാകിസ്ഥാന്‍ (6), ഇന്തോനേഷ്യ(6), ബംഗ്ലാദേശ് (3), ഫാറോ ഐലന്‍ഡ്സ്(3), സെയിന്റ് മാര്‍ട്ടിന്‍(2) എന്നിവയ്ക്ക് പുറമെ ഒരാള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ച രാജ്യങ്ങള്‍ ശ്രീലങ്ക, നേപ്പാള്‍, ഉക്രയിന്‍, കൊളംബിയ, നൈജീരിയ എന്നിവയാണിവ.
you may also like this video;
രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ ചൈനയിലാണെങ്കിലും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 5.8 ശതമാനം പേര്‍ക്ക് മാത്രമാണ് കൊറോണ പിടിപെട്ടിട്ടുള്ളത്. ഇന്ത്യയുടെ ശതമാനമാകട്ടെ 0.0032. അതേസമയം 37 പേര്‍ക്ക് രോഗബാധ കണ്ടെത്തിയ സാന്‍ മറിനോയാണ് ശതമാനക്കണക്കില്‍ ഏറ്റവും മുന്നിലുള്ളത്. ഇവിടുത്തെ ജനസംഖ്യ കേവലം 33,785 മാത്രമാണ്, 37 പേര്‍ രോഗബാധിതരായതോടെ ശതമാന നിരക്ക് 109 ആയി. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ച 44 പേരില്‍ 35 പേര്‍ക്ക് ഇറ്റലിയില്‍ നിന്നാണ് കൊറോണ വൈറസ് ബാധിച്ചത്. നാല് പേര്‍ക്ക് ഇറാനില്‍ നിന്നും, മൂന്ന് പേര്‍ക്ക് ചൈനയില്‍ നിന്നും രോഗം പിടിപെട്ടുവെങ്കില്‍ ദുബായ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ ആളും രോഗബാധിതരായിരുന്നു.
കൊറോണ ബാധിച്ചവരില്‍ രണ്ടാംസ്ഥാനത്തുള്ള ദക്ഷിണ കൊറിയയില്‍ 53 പേര്‍ മാത്രമാണ് മരിച്ചതെങ്കില്‍ ഇറ്റലിയില്‍ 366 പേരും ഇറാനില്‍ 237 പേരും മരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ രോഗബാധയെ ചെറുക്കാന്‍ ദയനീയമായി പരാജയപ്പെട്ടതാണ് മരണസംഖ്യ ഇത്രയേറെ ഉയരാന്‍ കാരണം. ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടത് പൊടുന്നനെയായിരുന്നതുമൂലം പ്രതിരോധ പ്രവര്‍ത്തനങ്ങളും വൈകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.